JHL

JHL

വയറിളക്ക രോഗ പ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ നടത്തി

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിന്റെ വയറിളക്ക രോഗ പ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ നടത്തി

മൊഗ്രാൽ പുത്തൂർ മോഗർ കടവത് പ്രദേശത്തു വയറിളക്ക രോഗികളെ കണ്ടെത്തിയ സാഹചര്യത്തിൽ, ഗൃഹ സന്ദർശനം നടത്തി, ബോധവൽക്കരണ നോട്ടീസ്, ഒ ആർ എസ്, എന്നിവ നൽകി ബോധവത്കരണം ചെയ്യ്തു, കൂടാതെ പ്രദേശത്തെ അംഗൻവാടിയിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി, കുടുംബശ്രീ പ്രവർത്തകർ ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു, മെഡിക്കൽ ഓഫീസർ  ഡോക്ടർ സഖിൽ രവീന്ദ്രൻ  വയറിളക്കവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജീവ് രാഘവൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത്‌  നേഴ്സ് ഉഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


No comments