JHL

JHL

സോങ്കാലിൽ വീട് കുത്തിത്തുറന്ന് കാറും സ്വര്‍ണാഭരങ്ങളുംമറ്റും കവർന്ന സംഭവം, ഒരാൾകൂടി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : സോങ്കാലിൽ വീട് കുത്തിത്തുറന്ന് കാറും സ്വര്‍ണാഭരങ്ങളുംമറ്റും കവർന്ന സംഭവം, ഒരാൾകൂടി പിടിയിൽ.

 മഹാരാഷ്ട്ര താനാ വെസ്റ്റ് യശോദനഗർ സ്വദേശി ബാലനാരായണനെ(52)യാണ് കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും കുമ്പള ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെയും നേതൃത്വത്തിലുള്ള സംഘം .പിടികൂടിയത്.

 മോഷണം പോയ ഫോര്‍ചുണര്‍ കാര്‍ മഹാരാഷ്ട്രയില്‍ നിന്നും പൊലീസ് സംഘം കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പര്‍ മോഷണ സംഘം മാറ്റിയിരുന്നതായി പോലീസ് പറഞ്ഞു.

 കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത ഉപ്പള സ്വദേശിയായ നിതിന്‍കുമാറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലനാരായണനെ പിടികൂടിയത്.

 അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ട വെസ്റ്റ് മുംബൈയില ചന്ദ്രകാന്ത (42), കര്‍ണാടക ഉഡുപ്പിയിലെ രക്ഷക് (26), കര്‍ണാടക മാണ്ട്യയിലെ ആനന്ദ (27), കൊച്ചി പാലാരിവട്ടത്തെ അബ്ദുല്‍ ജലാല്‍ എന്ന ഹിദായത്തുള്ള, ഉപ്പള ഭഗവതിഗേറ്റിലെ നിതിന്‍ കുമാര്‍(48), ബാലനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്പളയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും കാറും വാച്ചും മറ്റും കവര്‍ച്ച ചെയ്തത്.

 ഇതില്‍ ചന്ദ്രകാന്ത, രക്ഷക്, ആനന്ദ, അബ്ദുല്‍ജലീല്‍. നിതിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



No comments