JHL

JHL

കുമ്പള റെയിൽവേ അണ്ടർപാസ്സേജിൽ തകർന്ന ഡ്രെയ്നേജ് കമ്പികൾ മാറ്റിസ്ഥാപിച്ചു.

കുമ്പള(www.truenewsmalayalam.com) : ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന കുമ്പള റെയിൽവേ അണ്ടർപാസ്സേജിലെ തകർന്ന ഓവുചാൽ കമ്പികൾ മാറ്റി സ്ഥാപിച്ചു.

 മാസങ്ങളോളമായി ഓവുചാലിന്റെ  കമ്പികൾ തകർന്നത് കാരണം വാഹനഗതാഗതത്തിന് ഏറെ തടസ്സം സൃഷ്ടിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും രോഗികളും അടക്കമുള്ള നൂറുകണക്കിനാളുകളാണ് ഇതുവഴി ദിവസേന യാത്രചെയ്തിരുന്നത്. ഓട്ടോകൾ യാത്ര പോകാൻ തന്നെ മടിച്ചിരുന്നു.

 വിഷയം കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ മുഹസിൻ പി പിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തകർന്ന ഡ്രെയ്നേജ് കമ്പികൾ മാറ്റിസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.



No comments