JHL

JHL

ഉദ്യാവരം ആയിരം ജമാഅത്ത് മഖാമിൽ ആണ്ട് നേർച്ച മാർച്ച് 28 മുതൽ 31 വരെ.

കുമ്പള(www.truenewsmalayalam,com) : ദക്ഷിണഇന്ത്യയിലെ  ഏറ്റവും പുരാതന ആരാധനാലയങ്ങളിലൊന്നായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ജുമാമസ്ജിദ് അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന അസ്സയ്യിദ് ഷഹീദ് വലിയുല്ലാഹി  മഖാമിൽ വർഷംതോറും നടത്തിവരാറുള്ള ആണ്ട് നേർച്ചയും നാലു ദിവസത്തെ മതവിജ്ഞാന സദസും മാർച്ച് 28 മുതൽ 31 വരെ നടക്കുമെന്ന്  കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.   

 മാർച്ച് 28ന് രാവിലെ 10 മണിക്ക്  കമ്മിറ്റി ഉപാധ്യക്ഷൻ സയ്യിദ് അബൂബക്കർ തങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്ത്. ശേഷം  പ്രസിഡണ്ട് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തും.  രാത്രി എട്ടര മണിക്ക്  മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അതാഉള്ള തങ്ങൾ എം എ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടും ഉദ്യാവരം ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും.  ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് യു.കെ.  സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിക്കും. പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി കാസർകോട് വിശുദ്ധ റമദാനിന്റെ മുന്നൊരുക്കം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.  തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ പ്രഭാഷകരും സാദാതീങ്ങളും പങ്കെടുക്കും. ദർഗാശരീഫ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം, ജനറൽ സെക്രട്ടറി പള്ളി കുഞ്ഞി ഹാജി മരിയാപുരം,  ആയിരം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വർ ബട്ടർഫ്ലൈ, ദർഗാശരീഫ് കമ്മിറ്റി ട്രഷറർ ആലിക്കുട്ടി നാഷണൽ, അഡ്വൈസർ മാഹിൻ അബൂബക്കർ ഹാജി,  ഉപാധ്യക്ഷൻ അബ്ദുൽ ഖാദർ ഫാറൂക്ക്,  ഉപാധ്യക്ഷൻ ഇബ്രാഹിം ഫൈസി ഉദ്യാവരം, ദർഗ്ഗ കമ്മിറ്റി അംഗം ഹനീഫ കജ, മൊയ്തീൻ, സെക്രട്ടറി എസ് എം ബഷീർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments