JHL

JHL

ബൈക്കിൽ കടത്തുകയായിരുന്ന 29 പാക്കറ്റ് കർണാടക മദ്യം കുമ്പള എക്സൈസ് സംഘം പിടികൂടി

കുമ്പള(www.truenewsmalayalam.com) : ബൈക്കിൽ കടത്തുകയായിരുന്ന 29 പാക്കറ്റ് ( 5.22 ലിറ്റർ) കർണാടക  മദ്യം കുമ്പള എക്സൈസ് സംഘം പിടികൂടി. എക്സൈസ് വാഹനം കണ്ട പ്രതി ഓടി രക്ഷപ്പെട്ടതിനാൽ പിടികൂടാനായില്ല. ബി. മിതേഷ്എന്നയാൾക്കേതിരെ എക്സൈസ് അബ്കാരി കേസ് റെജിസ്റ്റർ ചെയ്തു. ബംബ്രാണ വില്ലേജിലെ ബജ്പെ എന്ന സ്ഥലത്താണ് കെ. എൽ 14 എൻ 4820 നമ്പർ ബൈക്ക് ആണ് മദ്യം സഹിതം പിടികൂടിയത്. കുമ്പള റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ ഷെയ്ഖ് അബ്ദുൽ ബഷീറിൻ്റെ നേതൃത്വത്തിൽ പി. ഒ എം. രാജീവൻ, സി ഇ ഒ മാരായ സുധീഷ്, ജിജിത്ത്, നസിറുദ്ദീൻ, അഖിലേഷ്, ഡബ്ല്യു സി ഇ ഒ ശുഭ, ഡ്രൈവർ വിജയൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്

No comments