JHL

JHL

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിക്ക് ദാരുണാന്ത്യം.

മഞ്ചേശ്വരം(www.truenewsmalayalam.com) : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിക്ക് ദാരുണാന്ത്യം.

തിങ്കളാഴ്ച കോഴിക്കോട് വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം ഗുവദപടുപ്പ് സ്വദേശിയായ ഖാലിദാ(45)ണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഖാലിദിനെ ബസ് പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു, തലക്ക് ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ ഉടൻ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് മാസം മുമ്പാണ് വ്യാപാര ആവശ്യാര്‍ത്ഥം കോഴിക്കോട്ടേക്ക് പോയിരുന്നു. കേരള മുസ്ലിം ജമാഅത്ത് ഗുവദപടുപ്പ് യൂണിറ്റ് സെക്രട്ടറി കൂടിയാണ് ഖാലിദ്.

പിതാവ്-  പരേതനായ ഇബ്രാഹിം, മാതാവ്- ഖദീജ.

 ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ്അലി, മുഷീദ, മുഹമ്മദ് ഖലീല്‍, മുഹമ്മദ് സിനാൻ.



No comments