JHL

JHL

ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലറങ്ങാൻ മൂസാ ഷരീഫ്-ഗൗരവ് ഗിൽ സഖ്യം അർഹത നേടി

ചെന്നൈ(www.truenewsmalayalam.com) : 2022 നവംബർ 25 മുതൽ 27 വരെ ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ഏഷ്യൻ പസഫിക് റാലി  ചാമ്പ്യൻഷിപ്പിന്റെ (APRC-2022) ഫൈനൽ റൗണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ മൂസാ ഷരീഫ് - ഗൗരവ് ഗിൽ സഖ്യം അർഹത നേടി.

ചെന്നൈയിൽ സൗത്ത് ഇന്ത്യാ കാർ റാലിയോടാനുബന്ധിച്ച് നടന്ന ഏഷ്യാ കപ്പ് ക്വാളിഫെയിങ്ങ് റാലിയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ഈ സഖ്യം ഫൈനൽ റൗണ്ടിലേക്ക് അർഹത നേടിയത്.

 ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു വി 300 കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ  ഷരീഫും ന്യൂ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലും ക്വാളിഫെയിങ്ങ്  റൗണ്ടിൽ നേട്ടം കൊയ്തത്. ഇതിനകം 300 റാലികളിൽ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസാ ഷരീഫ് ഇതിന് മുമ്പും ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചിട്ടുണ്ട്.

ഏഴ് തവണ ദേശീയ കാർ റാലി കിരീടം നേടിയ ആദ്യ ഇന്ത്യൻ നാവിഗേറ്റർ കൂടിയായ മൂസാ ഷരീഫ് ലിംക ബുക്സ് ഓഫ് റെക്കോർഡ്സിലും വർഷങ്ങൾക്ക് മുമ്പ് തന്നെ ഇടം പിടിച്ചിട്ടുണ്ട്.


No comments