JHL

JHL

അബുദാബി കുമ്പടാജെ പഞ്ചായത്ത് കെഎംസിസി പ്രവർത്തനങ്ങൾ മാതൃകാപരം; അബ്ദുൽ റഹ്മാൻ പൊവ്വൽ.

അബു ദാബി(www.truenewsmalayalam.com) : കുമ്പടാജെ പഞ്ചായത്ത് കെ എം സി സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ അഭിപ്രായപ്പെട്ടു .പഞ്ചായത്ത് തല പ്രവർത്തനം ഊർജ്ജിതപ്പെടുത്തി ആശ്വാസ  കേന്ദ്രമായി നിലകൊള്ളാൻ കുമ്പഡാജെ കെ എം സി സി കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . റംസാനിൽ റിലീഫ് പ്രവർത്തനം സജീവമാക്കാനും ആഹ്വനം ചെയ്തു , കോവിഡ് കാലത്ത് ഒന്നിച്ചു പ്രവർത്തിച്ച കെ എം സി സി പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു .  മദിനത്ത് സായിദ് സ്‌മോക്കി കഫെയിൽ വെച്ച് ചേർന്ന കുമ്പഡാജെ പഞ്ചായത്ത് കെ എം സി സി കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുൽ റഹിമാൻ പൊവ്വൽ .

 പഞ്ചായത്ത് കെ എം സി സി പ്രസിഡൻ്റ് ലത്തീഫ് കുദിങ്കില അധ്യക്ഷത വഹിച്ചു.  ജില്ലാ വൈസ് പ്രസിഡൻ്റ് സുലൈമാൻ കാനക്കോട്, കാസറഗോഡ് മണ്ഡലം കെ എം സി സി പ്രസിഡൻറ് അസീസ് ആറാട്ട് കടവ്, ജനറൽ സെക്രട്ടറി അഷ്റഫ് ബദിയടുക്ക, ട്രഷറർ ശാഫി നാട്ടക്കൽ, വൈസ് പ്രസിഡൻറ് ഇബ്രാഹിം നജാത്ത്, മുൻ സെക്രട്ടറി ശരീഫ് ചെറുണി തുടങ്ങിയവർ പ്രസംഗിച്ചു 

ഒഴിവ് വന്ന പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്' ഇബ്രാഹിം ഖലീൽ ഇ കെ നെ തിരഞ്ഞെടുത്തു. 

സംസ്ഥാന കെ എം സി സിയുടെ  കെയർ പ്രദ്ധതിയെ കുറിച്ച്  ജില്ലാ കോഡിനേറ്റർ അസീസ് ആറാട്ട് കടവ് കൺവെൻഷനിൽ  വിശദമായി വിവരിച്ചു.

അഷ്റഫ് എ പി സർക്കിൾ, അബ്ദുല്ല ബെളിഞ്ചം,  അബ്ദുല്ല നടുവീട്  ,അബൂബക്കർ  TK, ജുനൈദ് നടുവീട്,

 അബ്ദുൽ സത്താർ , കുമ്പടാജെ, കാദർ എൻ ഇ ,ജുനൈദ് നാരമ്പടി,അബ്ബാസ് സാലുഗോളി ,ഖാസിം ,ഹാരീസ്

തുടങ്ങിയവർ പങ്കെടുത്തു.

ബഷീർ പാലകം സ്വാഗതവും അദ്ദുലു ഹാപ്പി നന്ദിയും പറഞ്ഞു.


No comments