JHL

JHL

കൊടിയമ്മ ഗവ. സ്കൂൾ യു.പി വിഭാഗം കെട്ടിടം നാടിന് സമർപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ഗവ.ഹൈസ്കൂൾ യു.പി വിഭാഗത്തിന് വേണ്ടി നിർമിച്ച ആറ് ക്ലാസ് മുറികളുടെ ഉദ്ഘാടനം പ്രൗഡമായ ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു. 

അന്തരിച്ച പി.ബി.അബ്ദുൽ റസാഖ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, എസ്.എസ്.കെ എന്നിവയിൽ നിന്ന് 25 ലക്ഷം വീതം ചിലവഴിച്ചാണ് കെട്ടിടം യഥാർഥ്യമാക്കിയത്.

ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ: എസ്.സരിത അധ്യക്ഷയായി.

സ്കൂളിൻ്റെ കുടിവെള്ള പ്രശ്നം  പരിഹരമെന്നോണം സ്വന്തം ചിലവിൽ കുടിവെള്ള പദ്ധതി യഥാർഥ്യമാക്കിയ എം.എം.കെ മൊയ്തീൻ, സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ ടി.ജെ തോമസ്, അധ്യാപകരായ രാജു ഡി, മോഹനൻ എന്നിവരെ  എം.എൽ.എയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നിവർ ചേർന്ന് ആദരിച്ചു.ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി, പഞ്ചായത്തംഗം റസിയ, പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ, വൈസ് പ്രസിഡൻ്റ് അബ്ബാസ് അലി, എസ്.എം.സി ചെയർമാൻ പി.ബി. അബ്ദുൽ കാദർ, അധ്യാപകരായ ഗിരീഷ്, ഷാജി,കൊടിയമ്മ ജമാഅത്ത് പ്രസിഡൻ്റ് മുഹമ്മദ്ഹാജി പെല്ലം, അബ്ദുല്ല ഇച്ചിലംപാടി, മൂസ ഹാജി കോഹിനൂർ,മുഹമ്മദ് കാദർതാഴെ, അബ്ബാസ് കൊടിയമ്മ എന്നിവർ സംബന്ധിച്ചു.


No comments