JHL

JHL

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, അഞ്ചുപേർക്ക് പരിക്ക്.

ബന്തിയോട്( www.truenewsmalayalam.com) : കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, അഞ്ചുപേർക്ക് പരിക്ക്.

ഓട്ടോയിലെ യാത്രക്കാരായ പച്ചമ്പള സ്വദേശിനി റുഖിയ(47), മകള്‍ നൗഷീറ(20), നൗഷീയുടെ മകള്‍ ഇഫ(6), മിറാസ്, ഓട്ടോ ഡ്രൈവര്‍ ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിശതെറ്റി എത്തിയ കാര്‍ പച്ചമ്പള ദര്‍ഗക്ക് സമീപം വെച്ച് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.


No comments