JHL

JHL

മൊഗ്രാൽ ഗവ.സ്കൂളിൽ എയ്ഡ്സ് ബോധവത്കരണ മാജിക് ഷോ സംഘടിപ്പിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, കാസറഗോഡ് ജില്ലാ ആരോഗ്യ വകുപ്പ്,കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ മാജിക് ഷോ പരിപാടി സംഘടിപ്പിച്ചു.

പ്രശസ്ത മായാജാല കലാകാരൻ ശരവണൻ പാലക്കാട് മാജിക് അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ മനോജ്, കുമ്പള സി.എച് സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി സി ,അഖിൽ കാരായി,ജാൻസിചെല്ലപ്പൻ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം നൽകിയ സ്കൂളിനും അധ്യാപക അനധ്യാപക വിദ്യാർത്ഥികൾക്കും കുമ്പള സി.എച് സി,ജില്ലാ ആരോഗ്യ വകുപ്പ് ,കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി എന്നിവർക്ക് ശരവണൻ പാലക്കാട് നന്ദി അറിയിച്ചു.


No comments