JHL

JHL

ലഹരി വ്യാപനത്തിനെതിരെ മൊഗ്രാൽ ദേശീയ വേദിയുടെ രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ സ്കൂളിൽ തുടക്കമായി.

മൊഗ്രാൽ(www.truenewsmalayalam.com) : ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി നടത്തുന്ന പോരാട്ടങ്ങൾക്ക് വിദ്യാർത്ഥികളെ കൂടി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

 മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മൊഗ്രാൽ ദേശീയവേദി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കും, രക്ഷിതാക്കൾക്കും  ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചാണ് ആദ്യഘട്ട പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്ന് ബോധവൽക്കരണ പരിപാടി ഹയർസെക്കൻഡറി ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. ബോധവൽക്കരണ പരിപാടികൾക്ക് പോലീസ്, എക്സൈസ് വകുപ്പ് മേധാവികൾ,വിദ്യാഭ്യാസ വിദഗ്ധർ, മതപണ്ഡിതന്മാർ എന്നിവർ വിവിധ ഘട്ടങ്ങളിലായി നേതൃത്വം നൽകും.

 ആദ്യഘട്ട ബോധവൽക്കരണ ക്ലാസിന് മുക്തി ജില്ലാ കോ-ഓർഡിനേറ്ററും, എക്സൈസ് പ്രവന്റീവ് ഓഫീസറുമായ എൻ ജി രഘുനാഥൻ നേതൃത്വം നൽകി. മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ മനോജ്.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ  അദ്ധ്യക്ഷത വഹിച്ചു. ദേശീയവേദി ജനറൽ സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, സ്കൂൾ എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, ദേശീയവേദി ഭാരവാഹികളായ എം.എം റഹ്മാൻ,കെ.പി മുഹമ്മദ് സ്മാർട്ട് ,വിജയകുമാർ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കുഞ്ഞി ടൈൽസ്, എം.എച്ച് അബ്ദുൽ ഖാദർ, അധ്യാപകരായ ലത്തീഫ്. എം മൊട്ടമ്മൽ, ഫർസാന കെ, ജയ്സൺ ജോസ്, ശിഹാബ് മാഷ് എന്നിവർ സംബന്ധിച്ചു.



No comments