JHL

JHL

ഗതാഗത തടസ്സമുണ്ടാവില്ല; മീലാദ് നഗർ റോഡിൽ ഇനി ഗതാഗതം വൺവേ സംവിധാനത്തിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : ഇടുങ്ങിയ മീലാദ് നഗർ റോഡിൽ ഇനി വാഹന യാത്രക്കാർക്ക് തടസ്സമു ണ്ടാവില്ല.നാങ്കി  റോഡിൽനിന്ന് മീലാദ് നഗർ ലിങ്ക് റോഡ് യാഥാർത്ഥ്യമായതോടെ യാണ് വർഷങ്ങളായി മീലാദ് നഗർ നിവാസികൾ നേരിടുന്ന വാഹന ഗതാഗത  തടസ്സത്തിന് പരിഹാരമാവുന്നത്.

 വാർഡ് മെമ്പർ റിയാസ് മൊഗ്രാലിന്റെ ശ്രമഫലമായി 2021 -22 വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാങ്കി റോഡ്- മീലാദ് നഗർ ലിങ്ക് റോഡ് പണി കോൺഗ്രീറ്റ് ചെയ്ത് പൂർത്തിയാക്കിയത്. ദേശീയപാതയിൽനിന്ന് ശാഫി മസ്ജിദ് വഴി മീലാദ് നഗറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇനി തിരിച്ചു മീലാദ് നഗർ -നാങ്കി ലിങ്ക് റോഡ് വഴി തിരിച്ച് ടൗണിൽ പ്രവേശിക്കാനാകും. ഇതുവഴി മീലാദ് നഗറിലെ ഇടുങ്ങിയ റോഡിലെ ഗതാഗത തടസ്സത്തിനാണ് പരിഹാരമാവുന്നത്.

 അടുത്ത ആഴ്ചയോടെ നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് വാഹന യാത്രാ സൗകര്യത്തിന്  തുറന്നുകൊടുക്കുമെന്ന് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ അറിയിച്ചു. മീലാദ് നഗറിലെ യാത്രാദുരിതത്തിന് പരിഹാരം കണ്ട വാർഡ്‌ മെമ്പർ റിയാസ് മൊ ഗ്രലിനെയും,ഇതിനായി ഫണ്ട്‌ അനുവദിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെയും മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ യോഗം അഭിനന്ദിച്ചു.



No comments