JHL

JHL

സ്വകാര്യബസ് സമരം വിദ്യാർത്ഥികളോടുള്ള അനീതി; പിഡിപി

ഉപ്പള(www.truenewsmalayalam.com) : സ്കൂൾ വിദ്യാർത്ഥികൾ വാർഷിക പരീക്ഷ എഴുതുന്ന ഈ ഘട്ടത്തിൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് സമരം ചെയ്യുന്നത് വിദ്യാർത്ഥികളോടുള്ള അനീതിയാണെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.

 ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ വലിയ പ്രയാസം അനുഭവിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്.

 ഉൾപ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസ് പോലുമില്ല. സൗകര്യമുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ മുതിർന്നവരുടെ ചാർജും കൊടുക്കണം. ചില സ്കൂൾ പരിസരത്ത് കെഎസ്ആർടിസി സ്റ്റോപ്പ് അനുവദിക്കുന്നുമില്ല.

 പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും പ്രയാസം മനസ്സിലാക്കി ബന്ധപ്പെട്ടവർ ബദൽ സംവിധാനം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തോക്കെ അധ്യക്ഷതവഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ കുഞ്ചത്തൂർ ഉദ്ഘാടനം ചെയ്തു.

 ജില്ലാ വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് ഉപ്പള മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ പുത്തിഗെ, ജാസി പൊസോട്ട്, മുഹമ്മദ് ഗുഡെ, അബ്ദുൽ റഹ്‌മാൻ ബേക്കൂർ മുനീർposoott  തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു, മൂസ അടുക്കം സ്വാഗതവും അഫ്സർ മള്ള കൈ നന്ദിയും പറഞ്ഞു.


No comments