ദേശീയപാത വികസനത്തിനൊപ്പം ഗ്രാമീണ റോഡുകളുടെ വികസനവും, നിർമ്മാണവും വേഗത്തിലാക്കും; യു പി താഹിറ യൂസഫ്.
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത വികസനത്തിനൊപ്പം മികച്ച ഗതാഗത സംസ്കാരത്തിന് ഗ്രാമീണ റോഡുകളും അനിവാര്യമാണെന്നും, ഗ്രാമീണ റോഡുകളുടെ വികസനവും, നിർമ്മാണവും ദേശീയപാതകൊപ്പം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ-യൂസഫ് പറഞ്ഞു.
മൊഗ്രാൽ നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീമതി താഹിറാ-യുസുഫ്. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൽ റിയാസ് അധ്യക്ഷത വഹിച്ചു. കെ സി സലീം, ടി എം ഷുഹൈബ്, എം പി ഹംസ, കെ വി അബൂബക്കർ, അന്തുഞ്ഞി ടൻടന, എ എം സിദ്ദീഖ് റഹ്മാൻ, എം എം റഹ്മാൻ, ടി കെ ജാഫർ, കെ പി മുഹമ്മദ് സ്മാർട്ട്, വിജയകുമാർ, കെ എ മുഹമ്മദ്, കെ എം മുഹമ്മദ്,താജുദ്ദീൻ, എച് എം കരീം, എം എസ് അഷ്‌റഫ്, എം എ മൂസ, എം അബ്ബാസ്,ടി എ കുഞ്ഞഹമ്മദ്, എം എ ഇക്ബാൽ, ടി എ ജലാൽ, ടി എം ഇബ്രാഹിം, എം എസ് അബ്ദുല്ലകുഞ്ഞി, എം എസ് മുഹമ്മദ് കുഞ്ഞി, എം എ അബ്ദു ൾറഹ്മാൻ, നവാസ് എം കെ, ടി പി മിദ്‌ലാജ്, ഹാഷിർ, ജവാദ് എന്നിവർ സംബന്ധിച്ചു.
Post a Comment