JHL

JHL

ലോക ക്ഷയരോഗ ദിനത്തിൽ കുമ്പള സി.എച്ച് സി നടത്തിയ ഡോട്ട് കുടുംബ സംഗമം നവ്യാനുഭവമായി'

കുമ്പള(www.truenewsmalayalam.com) : ലോക ക്ഷയരോഗ ദിനാചരണത്തിൽ കുമ്പള സി.എച്ച് സിയിൽവെച്ച് നടത്തിയ ഡോട്ട് കുടുംബ സംഗമം നവ്യാനുഭവമായി.

ക്ഷയ രോഗത്തിന് മരുന്ന് കഴിച്ച് രോഗം പൂർണ്ണമായി ദേദമായവരും,നേരിട്ടുള്ള നിരീക്ഷണത്തിൽ ഗുളിക കഴിപ്പിച്ചവരും,ആരോഗ്യപ്രവർത്തകരും,ആശാമാരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.പെൻഷൻ പദ്ധതിയും,ആരോഗ്യവകുപ്പിന്റെ കരുതലും,പോഷകാഹാരവും ചർച്ചാ വിഷയമായി.രോഗം വായുവിലുടെ പകരുന്നതാണെന്നും,മറ്റുള്ളർക്ക് രോഗം പകരാതെ തടയാൻ ബോധവത്കരണം നടത്തുമെന്ന ദൃഢ പ്രതിഞയോടെയാണ് സംഗമം അവസാനിച്ചത്.

പരിപാടി മെഡിക്കൽ ഓഫീസർ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി പ്രതിജ്ഞ ചൊല്ലികൊടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ,പി.എച്ച്എൻ വി.കുഞ്ഞാമി,ജെ.പി.എച്ച്എൻമാരായ എസ്.ശാരദ,യു.സബീന,നഴ്സിംഗ് ഓഫീസർ ബിസ്മി,ജെ.എച്ച്ഐ ആദർശ് ,ആശ പ്രവർത്തക വീണ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.




No comments