JHL

JHL

ചള്ളങ്കയം ജുമാ മസ് ജിദ് റോഡ് ഉദ്ഘാടനം ചെയ്തു.


പുത്തിഗെ(www.truenewsmalayalam.com) : ചള്ളങ്കയം ജുമാ മസ്ജിദ് - തലമുഗർ ദർഗ റോഡ് പഞ്ചായത്ത് പ്രസിഡൻറ് ഡി.സുബ്ബണ്ണ ആൾ വ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം വൈ. ശാന്തി അധ്യക്ഷത വഹിച്ചു.2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഏഴര ലക്ഷം രൂപ ചെലവിലാണ് നിർമാണം നടത്തിയത്.

ചള്ളങ്കയം എൽ.പി.സ്കൂൾ, അമ്പേ രി അങ്കണവാടി, തലമുഗർ ദർഗ എന്നിവിടങ്ങളിലെത്താനുള്ള റോഡാണിത്.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയന്തി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാലാക്ഷ റായ്, ജമായത്ത് പ്രസിഡൻറ് അബ്ദുൾ ഖാദർ ,പാലത്തിങ്കര മുഹമ്മദ്, സി.എ.അബ്ദുള്ള, അബ്ബാസ്, ലത്തീഫ് ,ഹമീദ് ,അബൂബക്കർ ,അബ്ദു റഹിംന്നിവർ സംസാരിച്ചു.


No comments