JHL

JHL

ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രാർത്ഥനാ സദസ്സും, അനുശോചനവും നടത്തി.

ദുബായ്(www.truenewsmalayalam.com) : ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിലായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഡോക്ടർ PA ഇബ്രാഹിം ഹാജി എന്നീ രണ്ട് മഹത് വ്യക്തികളുടെ വേർപാടിൽ പ്രാർത്ഥന സദസ്സും, അനുശോചന യോഗവും നടത്തി.  

കേരള മുസ്ലിം സമൂഹത്തെ രാഷ്ട്രീയമായി പക്വതയോടെ നയിക്കുകയും, മത മൈത്രിയും, സഹവര്ത്തിത്വവും, നിലനിര്ത്തുകയും ചെയ്ത  മിതഭാഷിയായ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലയ്ക്കുണ്ടായ തീരാനഷ്ടമാണ്  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്പാടെന്നും യോഗം അനുസ്മരിച്ചു. 

മുസ്ലിം ലീഗ് പാർട്ടിക്കും കെഎംസിസി  പ്രസ്ഥാനത്തിനും  നഷ്ടപ്പെട്ടത് വഴികാട്ടിയും ഉപദേശകനുമായിരുന്ന മഹദ് വ്യക്തിത്വത്തെയാണ്.  പ്രവാസികളുടെ, പ്രത്യേകിച്ചും മലയാളി സമൂഹത്തിന്റെ സ്നേഹ ദൂതനായിരുന്നു ഡോക്ടർ PA ഇബ്രാഹിം ഹാജി. ഏത് ദൗത്യത്തിന്റെ വിജയത്തിനും ഒരു കാള് അകലെ അദ്ദേഹമുണ്ടായിരുന്നു. വേദനിക്കുന്നവന്റെ നോവകറ്റാന് അദ്ദേഹം കൂടെയുണ്ടായിരുന്നു എന്നതാണ്. കെഎംസിസിയുടെ ഉപദേശക സമിതിയംഗം, ചന്ദ്രിക ഡയറക്ടര് എന്നിങ്ങനെ ഒരു പാട് സ്ഥാനങ്ങൾ ലങ്കരിക്കുമ്പോഴും പള്ളിക്കര സി.എച് സെന്റർറിൻറെ സ്ഥാപകനും   ചെയർമാനും കൂടിയാണ് . പള്ളിക്കര സി.എച് സെന്റർ തുടക്കത്തിൽ 5 ഡയാലിസിസ് മിഷനുകൾ സൗജന്യമായി നൽകുകയുമുണ്ടായി. നിർധാരരായ ഒരു പാട് ഡയാലിസിസ് രോഗികൾക്ക് വലിയൊരു ആശ്വാസമാണ് പള്ളിക്കര സി.എച് സെന്റർ എന്നുള്ളത്. 

നിഷ്കളങ്കവും പവിത്രവുമായ ആത്മീയത മുന്നിര്ത്തി തേജോമയമായ ഒരു ജീവിതം അടയാളപ്പെടുത്തിയാണ് ഡോ. പി.എ ഇബ്രാഹിം ഹാജി നമ്മുടെ കാഴ്ചയില് നിന്നും മറഞ്ഞു പോയതെന്നും ആ ജീവിതമാസകലം ഉദാത്ത മാതൃകകളുടെ സാകല്യമാണെന്നു, ഒരേ സമയം ജ്ഞാനിയും അതുള്ക്കൊണ്ടു പ്രവര്ത്തിച്ച മാതൃകാ പുരുഷനേയുമാണ് ഡോക്ടർ PA  ഇബ്രാഹിം ഹാജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായെതെന്നും യോഗം അനുസ്മരിച്ചു.

അബ്ദുൽ മനാഫ് ഖാൻ അധ്യക്ഷനായ യോഗം ദുബായ് കെഎംസിസി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി  ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാൽ  പ്രാർത്ഥന സദസ്സിന്ന് നേത്രത്വം നൽകി. മണ്ഡലം ട്രഷറർ സി.എ ബഷീർ പള്ളിക്കര പ്രമേഹം അവതരിപ്പിച്ചു. ഹാഷിം മഠത്തിൽ സംബന്ധിച്ച യോഗത്തിൽ ആരിഫ് ചെരുമ്പ അനുസ്മരണ പ്രസംഗം നടത്തി. ബഷീർ പള്ളിപ്പുഴ,ആഷിഖ് റഹ്മാൻ, ഹസീബ് ഖാൻ, ഫൈസൽ മഠത്തിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.  റാഫി മാസ്റ്റികുണ്ട് സ്വാഗതവും , റംഷീദ് തൊട്ടി നന്ദിയും പറഞ്ഞു.


No comments