JHL

JHL

പ്രഥമ ആക്കാഫ് പ്രഫഷണൽ ലീഗ്: മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ: കോളേജ് ചാമ്പ്യന്മാർ

ദുബായ്(www.truenewsmalayalam.com) : യൂ.എ.ഇ യിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ കോളേജുകളുടെ പൂർവ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് (ഓൾ കേരള കോളേജ് അലുംനി ഫോറം) സംഘടിപ്പിച്ച പ്രഥമ അക്കാഫ് പ്രഫഷണൽ ലീഗിൽ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ കോളേജ് ചാമ്പ്യൻമാരായി.

 ഫൈനലിൽ എം ഇ എസ് മമ്പാട് കോളേജ് നേയാണ് പരാജയപ്പെടുത്തിയത്. ടൂർണ്ണമെൻറിൽ കേരളത്തിലെ 32 കോളേജുകളെ പ്രതിനിധീകരിച്ച് കൊണ്ടുള്ള ടീമുകൾ പങ്കെടുത്തു.

 ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത എംഇഎസ് മമ്പാട് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവിന്ദപൈ കോളേജ് കോളേജ് 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഗോവിന്ദ പൈ കോളജ് ന് വേണ്ടി സവാദ് 4 വിക്കറ്റും അജ്മൽ 2 വിക്കറ്റും നേടി. മുസമ്മിൽ 29 പന്തിൽ 47 റൺസും സവാദ് 20 പന്തിൽ 35 റൺസ് നേടി ഗോവിന്ദ പൈ കോളജിന്റെ വിജയ ശിൽപികളായി.

ഫൈനലിലെ മികച്ച താരമായും മികച്ച ഫീൽഡറായും ഗോവിന്ദ പൈ കോളജിന്റെ സവാദിനേയും ടൂർണമെന്റിന്റെ മികച്ച താരമായി എം ഇ എസ് മമ്പാടിൻറെ തുളസീധരനേയും തിരഞ്ഞെടുത്തു. എം ഇ എസ് മമ്പാടിൻറെ ഷിന്റോ മികച്ച ബാറ്ററും ഗോവിന്ദ പൈയുടെ അജ്മൽ മികച്ച ബൗളറുമാണ്.


No comments