JHL

JHL

തനിമ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

കൊച്ചി(www.truenewsmalayalam.com) : തനിമ കലാസാഹിത്യ വേദി കേരളയുടെ   ഈ വര്‍ഷത്തെ തനിമ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്റെ യൊക്കൊസോ ജപ്പാന്‍ വിശേഷങ്ങള്‍ എന്ന യാത്രാ വിവരണഗ്രന്ഥത്തിന് ലഭിച്ചു.

 സഞ്ചാര സാഹിത്യ കൃതിയാണ് ഈ വര്‍ഷം പുരസ്‌കാരത്തിന്  പരിഗണിച്ചത്. ഡോ. മുസാഫര്‍ അഹ്മദ്(ചെയര്‍മാന്‍), വിധുവിന്‍സെന്റ്, ഡോ.ജമീല്‍ അഹ്മദ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.

 ഡോ. ടി. ആർ ജയകുമാരിയുടെ കിളിപാടും കാടുകളിലൂടെ എന്ന രചന ജൂറിയുടെ പ്രത്യേക പരാമർശം നേടി. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  മാർച്ച് 30ന് പാലക്കാട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.


No comments