JHL

JHL

ദേശീയ പണമുടക്ക് വിജയിപ്പിക്കും; എഫ് ഐ ടി യു, അസെറ്റ്.

കാസറഗോഡ്(www.truenewsmalayalam.com) :  മാർച്ച്‌ 28, 29 തീയതികളിൽ നടക്കുന്ന  ദേശീയ  പണി മുടക്ക് വിജയിപ്പിക്കുവാൻ എഫ് ഐ ടി യു ( ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ) - അസെറ്റ്  (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) സംയുക്ത  യോഗം  തീരുമാനിച്ചു.

 ദേശീയ  പണിമുടക്കിന്റെ ഭാഗമായി  മാർച്ച്‌ 24 ന് സെമിനാറും, 28ന് കേന്ദ്ര സർക്കാർ ഓഫീസ്  മാർച്ചും ധർണ്ണയും  സംഘടിപ്പിക്കും.

 സംഘാടക  സമിതി  ചെയർമാൻ മുഹമ്മദ്‌ വടക്കേക്കര, കൺവീന ർ ഹമീദ്ക്കകണ്ടം, വകുപ്പ് കൺ വീനർ  മാരായി സി. എച്ച് മുത്തലിബ്,  പി.എസ്  അബ്ദു ല്ല കുഞ്ഞി മാസ്റ്റർ, എം. ഷഫീഖ്, എ. ജി ജമാൽ, അബ്ദുല്ലത്തീഫ് കുമ്പള,സി. എ യുസുഫ്, എന്നിവരെ തിരഞ്ഞെടുത്തു. യോഗം  എഫ്.ഐ. ടി. യു. സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം  ഉത്ഘാടനം ചെയ്തു. ഹമീദ്  കക്കണ്ടം ആദ്ധ്യക്ഷത  വഹിച്ചു.  മുഹമ്മദ് വടക്കേക്കര,  സി എച്ച് മുത്തലിബ്, പി.എസ്.  അബ്ദു ല്ല കുഞ്ഞി മാസ്റ്റർ, സാഹിദാ  ഇല്യാസ് സംസാരിച്ചു. എം. ഷഫീഖ് സ്വാഗതവും എ. ജി ജമാൽ നന്ദിയും പറഞ്ഞു.


No comments