JHL

JHL

ഉദുമയില്‍ ബൈക്കിൽ ലോറിയിടിച്ച് ഐഎസ്എല്‍ കാണാൻ പുറപ്പെട്ട രണ്ട് യുവാക്കൾ മരിച്ചു.

കാസര്‍കോട്(www.truenewsmalayalam.com) : ഉദുമയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ഐഎസ്എല്‍ കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം.

മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.


No comments