JHL

JHL

കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ സര്‍വ്വീസ്‌ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമ്മര്‍ദ്ദ യാത്ര ഏപ്രില്‍ 2ന്‌.

കാസര്‍കോട്‌(www.truenewsmalayalam.com) : കണ്ണൂര്‍-മംഗളൂരു മെമു അനുവദിച്ചതിനെ തുടര്‍ന്ന്‌ നിര്‍ത്തലാക്കിയ കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ സര്‍വ്വീസ്‌ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യമുയരുന്നു. മെമുവിലെ തിക്കിയും തിരക്കിയുമുള്ള യാത്ര ദുസ്സഹമായതോടെയാണ്‌ യാത്രക്കാരും സംഘടകളും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്‌.

കോവിഡ്‌ നിയന്ത്രണങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ മുഴുവന്‍ പാസഞ്ചര്‍ സര്‍വ്വീസുകളും പുനഃസ്ഥാപിക്കണമെന്ന്‌ നോര്‍ത്ത്‌ മലബാര്‍ റെയില്‍വെ പാസഞ്ചേഴ്‌സ്‌ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൂടുതല്‍ മെമു സര്‍വ്വീസുകള്‍ നടത്തണമെന്നും വയോജനങ്ങളുള്‍പ്പെടെയുള്ളവര്‍ക്കുണ്ടായിരുന്ന യാത്രാ ഇളവുകള്‍ വീണ്ടും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങളുമായി ഏപ്രില്‍ 2ന്‌ വൈകിട്ട്‌ 3.30ന്‌ കണ്ണൂരില്‍ നിന്ന്‌ ചെറുവത്തൂരിലേക്ക്‌ ട്രെയിന്‍ മാര്‍ഗ്ഗം സമ്മര്‍ദ്ദ യാത്ര നടത്താന്‍ എന്‍ എം ആര്‍ പി സി യോഗം തീരുമാനിച്ചു. യോഗത്തില്‍ റഷീദ്‌ കവ്വായി ആധ്യക്ഷം വഹിച്ചു. ദിനു, കെ ജയകുമാര്‍, രമേശന്‍, കെ വി സത്യപാലന്‍, ചന്ദ്രന്‍, അസീസ്‌, മനോജ്‌, പി വിജിത്ത്‌ കുമാര്‍, വി പി സുഭാഷ്‌, ജലീല്‍, പി അബ്‌ദുള്‍ ഖാദര്‍, വി വി പ്രഭാകരന്‍ പ്രസംഗിച്ചു.



No comments