JHL

JHL

മൺമറഞ്ഞുപോയ മൊഗ്രാൽ കവികളുടെ മാപ്പിള സാഹിത്യകൃതികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ സ്കൂൾ ഓഫ്‌ മാപ്പിള ആർട്സ് പദ്ധതി തയ്യാറാക്കുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : പുതുതലമുറ മനസ്സിലാക്കാതെ പോയ മൺമറഞ്ഞുപോയ  മൊഗ്രാൽ കവികളുടെ മാപ്പിള സാഹിത്യകൃതികൾ തനിമയോടെ സംരക്ഷിക്കാനും, അത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിലുള്ള സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ, പദ്ധതി തയ്യാറാക്കുന്നു.

 മാപ്പിളപ്പാട്ട് ശാഖയ്ക്ക് മികവുറ്റ രചനകൾ സംഭാവന ചെയ്ത സാഉ ക്കാർ കുഞ്ഞിഫഖീഹ്, ബാലാമുബ്നു ഫഖീഹ്,  നടുത്തോപ്പിൽ മമ്മൂഞ്ഞി മൗലവി(പഴയ നിക്കാഹ്  മാല,അഹ്ദാമരതാരാട്ട് ), നടുത്തോപ്പിൽ അബ്ദുള്ള (പക്ഷിപാട്ട്), അഹമ്മദ് ഇസ്മായിൽ സാഹിബ്  എന്ന ആമുച്ച (പുതിയ നിക്കാഹ് മാല ), നടുത്തോപ്പിൽ കുഞ്ഞായിശു (ഖദീ ജാബീവിയുടെ വഫാത്ത് മാല ), എ കെ അബ്ദുൽ ഖാദർ (ഫുട്ബാൾ പാട്ട്) തുടങ്ങി മൊഗ്രാലിലെ കവികളുടെ ഒട്ടനവധി മാപ്പിള സാഹിത്യകൃതികൾ സംരക്ഷിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

 ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നാടകാചാര്യനും എഴുത്തുകാരനുമായ കെ. കെ.അബ്ദു കാവുഗോളി  ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എം മുഹമ്മദ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇശൽ ഗ്രാമത്തിലെ  കലാകാരന്മാരായ  കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ടി കെ അൻവർ, ഷഹാന ഇഖ്‌ബാൽ, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ, എം.എസ് മുഹമ്മദ്, താജുദ്ദീൻ മൊഗ്രാൽ,

എം.പി അബ്ദുൽ ഖാദർ, സി.എം ഹംസ എന്നിവർ മൊഗ്രാൽ കവികളുടെ ഗാനങ്ങൾ ആലപിച്ചു.

 വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എം.മാഹിൻ മാസ്റ്റർ, എം.എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, എം. എ ആരിഫ്, ഹമീദ്  പെർവാഡ്, അഹ്മദലി കുമ്പള, അബ്ദുസ്സലാം ചൗക്കി,എം എ മൂസ, എം.എസ് അഷ്റഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കെ.വി അഷ്‌റഫ്‌ നന്ദി പറഞ്ഞു.



No comments