JHL

JHL

ഉളുവാർ എൽ.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

ഉളുവാർ(www.truenewsmalayalam.com) : ഉജാർ  ഉളുവാർ  എൽ.പി സ്കൂളിൽ  ജൈവ  പച്ചക്കറി കൃഷി  വിളവെടുപ്പ്  നടത്തി.കോവിഡിനെ  തുർന്ന്  അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ  ഒന്നിന്  തുറന്നപ്പോൾ ആദ്യ ആഴ്ചയിൽ  തന്നെ കാർഷിക  പ്രവർത്തനങ്ങൾക്കും   തുടക്കം  കുറിച്ചു.
 അധ്യാപകരും ഇക്കോ ക്ലബിലെ  അംഗങ്ങളായ  വിദ്യാർത്ഥികളും    ചേർന്നു സ്കൂൾ  മുറ്റത്ത്  തന്നെ  കൃഷി  തോട്ടം  ഉണ്ടാക്കി  വിത്തുകളും  തൈകളും  നട്ടു.മത്തങ്ങ,കോവക്ക ,ചീര ,വഴുതന, പച്ചമുളക്,പയര്‍ ,പീറ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

വിളവെടുപ്പിന്റെ ഉത്ഘാടനം  പി.ടി .എ പ്രസിഡന്റ്  മുഹമ്മദ്  കുഞ്ഞി  ഉളുവാർ  നിർവഹിച്ചു.ഹെഡ്  മാസ്റ്റർ  ഈഷ്വര നായിക് ,അദ്ധ്യാപകരായ  ഗഫൂർ  ,നൗഷാദ് ,അക്ഷയ് ,അസ്രീഫ ,രത്ന ,വാണി ,നിഷ്‌മിത എന്നിവർ  ജൈവ  കൃഷിക്ക്  നേതൃത്വ നൽകി . പി.ടി എ വൈ.പ്രസിഡന്റ് ഇബ്രാഹിം  കടവ്  അംഗങ്ങളായ അബൂബക്കർ ,ശഹബാൻ ,റംലത്ത്  ബീവി ,മിസ്‌രിയ്യ എന്നിവർ  വിളവെടുപ്പ്  ചടങ്ങിൽ  സംബംന്ധിച്ചു.

No comments