JHL

JHL

സ്‌കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു.

ഉദുമ(www.truenewsmalayalam.com) : സ്‌കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു.

ഉദുമ സ്വദേശി ഗിരിജയാണ് (നാരായണി-52) ഇന്നലെ വൈകിട്ട് അഞ്ചരയോടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

കൂലി തൊഴിലാളിയായ നാരായണിയെ ജോലി കഴിഞ്ഞ് മകന്‍ വിനീത് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരുന്നതിനിടെ കുണ്ടംകുളംപാറ-നാലാം വാതുക്കല്‍ ഇറക്കത്തിലാണ് അപകടം.

 ഈ സമയം ചാറ്റല്‍ മഴയായിരുന്നു. തലയടിച്ചു വീണ നാരായണിയെ മകനും നാട്ടുകാരും ചേര്‍ന്ന് ഉദുമ നഴ്‌സിങ് ഹോമില്‍ എത്തിച്ചു, പിന്നീട് ഗുരുതരമായതിനെ തുടർന്ന് കാസർഗോഡ് കൊണ്ടുവരും വഴി മരണപ്പെടുകയായിരുന്നു.

 ഉദുമ വനിത സര്‍വീസ് സഹകരണ സംഘം മുന്‍ ഡയക്ടറാണ് ഗിരിജ, എന്‍. രാഘവനാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: സുനിത, അനിത. മരുക്കള്‍: രഞ്ജിത്ത് (പാനൂര്‍), പ്രമോദ് (പടന്നക്കാട്).



No comments