JHL

JHL

മീഡിയ വൺ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.

ന്യൂഡൽഹി(www.truenewsmalayalam.com) : മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ. അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം.' - കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല.' - ബെഞ്ച് പറഞ്ഞു.

ഹരജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹരജിക്കാർക്കു വേണ്ടി ഹാരജായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമുൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാദങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറുന്ന പ്രവണതയെ മറ്റൊരു കേസിൽ എതിർത്ത് ചീഫ് ജസ്റ്റിസ് എൻ.വി. രമണ രംഗത്തെത്തിയത് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.



No comments