അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹുറഹ്‍മ ചികിത്സ ധനസഹായം വിതരണം ചെയ്തു.
ക്യാൻസർ രോഗിയായ മീഞ്ച പഞ്ചായത്തിൽപ്പെട്ട വീട്ടമ്മയായ ഒരു രോഗിക്കും വോർക്കാടി പഞ്ചായത്തില്‍പ്പെട്ട കിഡ്നി രോഗിയായ ഒരാൾക്കുമാണ് സഹായ ധനം നൽകിയത് , മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്.
വോർക്കാടി പഞ്ചായത്ത് എട്ടാം വാർഡ് തലക്കിയിലെ കിഡ്നി രോഗിക്ക് അനുവദിച്ച തുക മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ആരിക്കടി വോർക്കാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉമറബ്ബ ആനക്കല്ലിനു നാട്ടിൽ വെച്ച് കൈമാറി .
മിഞ്ച പഞ്ചായത്ത് മാജിർപള്ള ഒന്നാം വാർഡ് ധർമനഗറിലെ ക്യാൻസർ രോഗിയായ സ്ത്രീക്ക് അനുവദിച്ച തുക മീഞ്ച പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് ബി മുഹമ്മദ് കുഞ്ഞിക്ക് ശിഫാഹുറഹ്മാ കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായാർ കൈമാറി. അബു ദാബി മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ആരിക്കാടി , ഹുസൈൻ കുഞ്ഞി ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment