JHL

JHL

അനിയത്തിപ്രാവിന്റെ വാർഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും സംഘവും

കാസർകോട്(www.truenewsmalayalam.com) : കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ ‘അനിയത്തിപ്രാവ്’ സിനിമയുടെ 25ാം വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. കുഞ്ചാക്കോ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഭാര്യയായ പ്രിയ അടക്കമുള്ളവർക്ക് കേക്ക് നൽകിയായിരുന്നു ആഘോഷം.

രാവിലെ  ‘അനിയത്തിപ്രാവി’ന്റെ സംവിധായകൻ ഫാസിലിനെ ഫോണിൽ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ നടീ നടൻമാരും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു .1997ൽ റിലീസായ ഈ ഫാസിൽ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ ആ ചുവന്ന ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്കിൽ മലയാള സിനിമയുടെ നെറുകയിലേക്ക് വന്നിറങ്ങിയത്.


No comments