JHL

JHL

ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധി; വിമൻ ജസ്റ്റിസ് മൂവ്മെന്റ് പന്തം കൊളുത്തി പ്രകടനം നടത്തി.

കുമ്പള(www.truenewsmalayalam.com) : ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ചു വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കുമ്പളയിൽ നടന്ന പന്തം കൊളുത്തി പ്രകടനം വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ സാഹിദ ഇല്ല്യാസ് ഉത്ഘാടനം ചെയ്തു.

ഫൗസിയ സിദ്ദിഖ്, സഹീറ ലത്തീഫ്, സുലൈഖാ മാഹിൻ, സകീന അക്ബർ, നദീറ, തുടങ്ങിയവർ നേതൃത്വം നൽകി.

മേല്പറമ്പിൽ നടന്ന പ്രകടനത്തിൽ ആയിഷ ,

അസ്മ അബ്ബാസ്, സൈനബമോൾ, സീനത്, ആയിഷ ഹഫീസുള്ള, സകീന, തുടങ്ങിയവർ നേതൃത്വം നൽകി.

പടന്നയിൽ നടത്തിയ പ്രകടനത്തിൽ റഹ്മത്ത് അഫ്സീന, സബീറ, നൂർജഹാൻ, ആയിഷ T. K, ജാസ്മിൻ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.


No comments