JHL

JHL

ഒട്ടേറെ വാഹന മോഷണക്കേസുകളിൽ പ്രതിയായ ബദരിയനഗർ സ്വദേശി പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : ഒട്ടേറെ വാഹന മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയിൽ.

  മൊഗ്രാൽ ബദരിയനഗറിലെ എം.മൊയ്തീൻ ഷംസീർ(29) നെയാണ് കാസർകോട് സിഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഒരു മാസം മുമ്പ് മൊഗ്രാൽ പുത്തൂരിലെ ലത എന്ന സ്ത്രീയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷണം പോയ സ്‌കൂട്ടർ മണൽ മാഫിയയ്ക്കു മറച്ചു വിറ്റുവെന്നും ഇത് പിന്നീട് മഞ്ചേശ്വരത്ത് നിന്നു കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ജില്ലയിലെ 5 വാഹനമോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ മണൽ മാഫിയ സംഘങ്ങൾക്കു ചെറിയ വിലയ്ക്ക് മറിച്ചുവിൽക്കുന്നത് ഇയാളുടെ പതിവാണെന്നും പൊലീസ് പറഞ്ഞു.



No comments