JHL

JHL

കുമ്പള ഭാസ്‌ക്കര നഗറില്‍ പുലിയിറങ്ങിയതായി അഭ്യൂഹം.

കുമ്പള(www.truenewsmalayalam.com): കുമ്പള ഭാസ്‌ക്കര നഗറില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ഇന്നലെ സന്ധ്യയോടെയാണ്‌ ഭാസ്‌ക്കര നഗറിലെ അനിലിന്റെ ഭാര്യ സുനിത വീട്ടു പരിസരത്തു കൂടി പുലി നടന്നു പോവുന്നതു കണ്ടത്‌. വിവരം ഉടന്‍ അയല്‍ക്കാരെ അറിയിച്ചു. അവര്‍ ഫോറസ്റ്റ്‌ അധികൃതരെ വിവരമറിയിച്ച ശേഷം തിരച്ചില്‍ ആരംഭിച്ചെങ്കിലും പുലിയ കണ്ടെത്താനായില്ല. 

No comments