സ്വകാര്യബസ് സമരം തുടരുന്നു, കെഎസ്ആർ ടിസിയിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണം; മൊഗ്രാൽ ദേശീയവേദി.
ബസ് ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന് ഇറങ്ങിയത് പരീക്ഷാക്കാലത്താണ്. വിദ്യാർഥികളെ ഇത് ഏറെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബസ് സമരം നേരിടാൻ സർക്കാർ കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കുന്നു ണ്ടെങ്കിലും അത് വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യുന്നില്ല. കെഎസ്ആർടിസി യിൽ വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ കൺസഷൻ അനുവദിക്കുകയും, എല്ലാ സ്റ്റോപ്പുകളിലും ബസ് നിർത്തുകയും വേണം. ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടികെ ജാഫർ സ്വാഗതവും, ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.
Post a Comment