JHL

JHL

മഞ്ചേശ്വരത്ത്​ ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽ

മഞ്ചേശ്വരം(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ ചുമത്തി റിമാൻഡ്​ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ്‌ അസ്‌കർ (25), മിയപദവ്​ കണിയൂർ ആയിഷ മൻസിലിൽ ഇബ്രാഹീം അർഷാദ് (26), ഉപ്പള മുസ്തഫ മൻസിലിൽ റൗഫ് എന്ന മീശ റൗഫ്(41), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമകേസിലും ചാരായ കടത്തു കേസിലും പ്രതിയായ കൂഡ്‌ലു ആലങ്കോട്ടെ ദീപക് എന്നിവരെ കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു.

 ഇതിൽ അസ്‌കർ പിടിച്ചുപറി, സംഘടിത കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെപ്പ് തുടങ്ങിയ വകുപ്പുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ്. ഇബ്രാഹീം അർഷാദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവെപ്പ് വകുപ്പുകളിൽപെട്ട ഏഴു കേസുകളിൽ പ്രതിയാണ്.

 കാസർകോട്​, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്​ റൗഫ് എന്ന മീശ റൗഫ്. കാസർകോട്​ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും ചാരായ കടത്തുകേസിലും പ്രതിയായ കുഡ്​ലു ആലങ്കോട്​ സ്വദേശി ദീപക്കിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്​.



No comments