JHL

JHL

കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി എക്സലൻസ് അവാർഡ് മൊയ്‌ദു ഹാജി ഇച്ചിലംപാടിക്ക് സമർപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രഥമ എക്സലൻസ് അവാർഡ് സാമുഹ്യ പ്രവർത്തകനും മികച്ച കർഷകനുമായ മൊയ്‌ദുഹാജി ഇച്ചിലംപാടിക്ക് എ.കെ.എം അഷ്റഫ് എം.എൽ.എ സമർപ്പിച്ചു.

നാടിൻ്റെ വികസനത്തിന് നാഴികല്ലായ ഇച്ചിലംപാടി പാലത്തിന് സ്വന്തം ഭൂമി വിട്ട് നൽകിയ പ്രവർത്തനമാണ് മൊയ്ദു ഹാജിയെ അവാർഡിന് അർഹനാക്കിയത്. 

മികച്ച കർഷനുള്ള കുമ്പള കൃഷിഭവൻ്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഏറെ കാലം കൊടിയമ്മ ശാഖ മുസ് ലിം ലീഗ് വൈസ് പ്രസിഡൻ്റായും കൊടിയമ്മ ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായും അദ്ദേഹം  പ്രവർത്തിച്ചു. 

നാടിൻ്റെ വികസനത്തിനും ഐക്യത്തിനും മികച്ച സംഭവാനകൾ നൽകിയ മൊയ്ദു ഹാജി പുതിയ തലമുറക്ക് വഴികാട്ടിയാണെന്ന് അവാർഡ് സമർപ്പിച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി നടത്തുന്ന ഇത്തരംപ്രവർത്തനങ്ങൾ  ശ്ലാഘനീയമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കാദർ അവാർഡ് ജേതാവിനെ ഷാൾ അണിയിച്ച് ആദരിച്ചു. 

അഷ്റഫ് കൊടിയമ്മ, അബ്ബാസ് കൊടിയമ്മ, അബ്ദുല്ല ഇച്ചിലംപാടി, അബ്ബാസ് അലി, ഐ.മുഹമ്മദ് റഫീഖ്, ഖമറുസമാൻ പാലക്കൽ മലപ്പുറം, അബ്ദുൽ കാദർ പി.ബി,സിദ്ധീഖ് ഊജാർ സംബന്ധിച്ചു.


No comments