JHL

JHL

മണിയംപാറയിൽ യുവാവ് കുത്തേറ്റ് മരിച്ചു, സഹോദരൻ പിടിയിൽ.

ഷേണി(www.truenewsmalayalam.com) : മണിയംപാറയിൽ യുവാവ് കുത്തേറ്റ് മരിച്ചു, സഹോദരൻ പിടിയിൽ.

ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് (42) മരിച്ചത്. അയൽവാസി വിൽഫ്രഡ് ഡിസൂസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 സംഭവത്തിൽ തോമസ് ഡിസൂസയുടെ സഹോദരൻ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം,ഷേണി മണിയംപാറയിലെ തോമസിന്റെ വീട്ടിൽ സഹോദരങ്ങളടക്കം നാലംഗ സംഘം മദ്യപിക്കുന്നതിനിടെയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

തോമസിന്റെ കഴുത്തിലും വയറിലുമായി ആറ് കുത്തേറ്റ മുറിവുകൾ കണ്ടെത്തി. വിൽഫ്രഡ് ഡിസൂസ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലാണുള്ളത്. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

No comments