JHL

JHL

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : മാർച്ച് 28,29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂണിയൻ കോർഡിനേഷൻ ജില്ല കമ്മിറ്റി സംഘ ഡിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം ഉൽഘാടനം ചെയ്തു. കോർഡിനേഷൻ ജില്ല കൺവീനർ ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.കമ്മാരൻ ( എച്ച് എം എസ് ) കരിവെള്ളൂർ വിജയൻ (യു ടി യു സി ) പി.സി. സാബിർ (അ സ റ്റ ) സി.എച്ച്.മുത്തലിബ് ( എഫ് ഐ ടി യു ) തുടങ്ങിയവർ പ്രസംഗിച്ചു.

കോർഡിനേഷൻ ജില്ല അസിസ്റ്റന്റ് കൺവീനർ എം.ഷഫീഖ് സ്വാഗതവും, എഫ് ഐ ടി യു ജില്ല കമ്മിറ്റി മെമ്പർ കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.



No comments