JHL

JHL

പേരാൽ കണ്ണൂർ സ്വദേശിക്ക് സംസ്ഥാന കർഷക അവാർഡ്.

കുമ്പള(www.truenewsmalayalam.com) : ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് കുമ്പള പേരാൽ കണ്ണൂർ സ്വദേശിയെ തേടിയെത്തി.

പുത്തിഗെ പഞ്ചായത്ത് കണ്ണൂർ വാർഡിൽ ബളകീല ഹൗസിൽ കെ.ശിവാനന്ദ(55)യാണ് അവാർഡിന് അർഹനായത്. 

      പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ശിവാനന്ദ സ്കൂൾ പ0നം പൂർത്തിയാക്കിയതിന് ശേഷം നാൽപതു വർഷത്തോളമായി മുഴുസമയ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു വരികയാണ്. നെല്ല്, വിവിധയിനം പച്ചക്കറികൾ, തെങ്ങ്, കവുങ്ങ്, വാഴ, കോഴി, പശു, മുയൽ, മീൻ, പോത്തുകൾ തുടങ്ങി ഒട്ടുമിക്ക കൃഷികളും ശിവാനന്ദയും കുടുംബവും ചെയ്തു പോരുന്നുണ്ട്. 

       ഭാര്യ പുഷ്പാവതി, ജ്യേഷ്ഠന്റെ ഭാര്യ നളിനി, സഹോദരിമാരായ ദേവകി, പ്രേമ, ഇവരുടെയെല്ലാം മക്കൾ തുടങ്ങി കുടുംബത്തിലെ മുഴുവനാളുകളൂം കൃഷിയിൽ തന്നെ സഹായിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.

പുത്തിഗെ കൃഷിയാപ്പീസിൽ നിന്ന് വിളിച്ചാണ് അവാർഡ് വിവരം അറിയിച്ചതെന്ന് ശിവാനന്ദ പറഞ്ഞു.


No comments