JHL

JHL

ഐ.കെ.അബ്ദുൽ റഹിമാൻ മെമ്മോറിയൽ ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു

കുമ്പള(www.truenewsmalayalam.com) : മുഴുവൻ രോഗികൾക്കും സൗജന്യ ചികിത്സ എന്ന ആശയവുമായി കെ.കെ.അബ്ദുൽ റഹ്മാൻ മെമ്മോറിയൽ ഹെൽത് സെൻറർ കളത്തൂർ ചെക്ക് പോസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.

       എ.കെ.എം. അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡോ. ഐ.കെ. മൊയ്തീൻ കുഞ്ഞിയെപ്പോലെ ഓരോ പ്രദേശത്തു നിന്നും പഠിച്ചു പരിശീലനം കഴിഞ്ഞിറങ്ങുന്ന ഡോക്ടർമാർ ആഴ്ചയിൽ രണ്ടു മണിക്കൂറെങ്കിലും നാട്ടുകാർക്കു വേണ്ടി പ്രവർത്തിച്ചാൽ ആരോഗ്യമേഖലയിൽ അത് വലിയ നേട്ടമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

       സയ്യിദ് എൻ.കെ.എം ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി കുന്നുങ്കൈ, സയ്യിദ് യഹിയ ബുഖാരി തങ്ങൾ മടവൂർ കോട്ട എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ദീക്ക് ദണ്ഡഗോളി, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ, മഞ്ചുനാഥ ആൾവ, അസീസ് കളത്തൂർ, ഖയ്യൂം മാന്യ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ. സ്വാഗതവും, അഷ്റഫ് കൊടിയമ്മ നന്ദിയും പറഞ്ഞു.

നിരവധി രോഗികളാണ് ഉദ്ഘാടന ദിവസം ചികിത്സ തേടിയെത്തിയത്.


No comments