JHL

JHL

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ക​ട​വ​രാ​ന്ത​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഉ​ദു​മ(www.truenewsmalayalam.com) : കോ​ട്ടി​ക്കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ക​ട​വ​രാ​ന്ത​യി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ള്‍ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ള്‍ മ​രി​ച്ചു. കോ​ട്ടി​ക്കു​ളം തെ​ക്കോ​ത്ത് വ​ള​പ്പ് കൃ​ഷ്ണ​മ​ഠ​ത്തി​ന് സ​മീ​പ​ത്തെ ശ​ശി -ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​ഷ്ണു​പ്ര​സാ​ദാ​ണ് (20) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. സ​മീ​പ​ത്തെ ത​റ​വാ​ട്ടി​ല്‍ ക​ളി​യാ​ട്ടം ന​ട​ക്കു​ന്ന​തി നി​ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ നി​ധി​ന്‍, ശ്രീ​ലാ​ല്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം ക​ട​വ​രാ​ന്ത​യി​ലി​രു​ന്ന് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​വ​ര്‍ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

ക​ളി​യാ​ട്ട ത്തി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​വ​രെ കീ​ഴൂ​രി​ല്‍ കൊ​ണ്ടു​വി​ട്ട് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ ശ്രീ​ലാ​ലി​നെ മം​ഗ​ളൂ​രു​വി​ലെ​യും നി​ധി​നെ കാ​സ​ര്‍കോ​ട്ടെ​യും സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.



No comments