JHL

JHL

പഠനവും വിനോദവും സമന്വയിച്ച്, കുട്ടികളിൽ നവ്യാനുഭവം പകർന്ന് 'പാസ് വേഡ് ' ക്യാംപ് സമാപിച്ചു

കുമ്പള(www.truenewsmalayalam.com) : പഠനവും വിനോദവും സമന്വയിപ്പിച്ച് കൊടിയമ്മ ഗവ. ഹൈസ്കൂൾ പത്താം തരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'പാസ് വേഡ് വ്യക്തിത്വ വികസന ക്യാംപ് നവ്യാനുഭവമായി. 

സംസ്ഥാന ന്യുനപക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ ഷിറിയ പുഴയോരത്തെ കെ.പി റിസോർട്ടിൽ സംഘടിപ്പിച്ച ദ്വിദിന ക്യാംപ് കുട്ടികളിൽ വേറിട്ട അനുഭവം പകർന്നു.

പരീക്ഷയെ കാത്തിരിക്കുന്ന വിദ്യാർഥികൾ കളിച്ചും രസിച്ചും ചിരി പടർത്തിയും ക്യാംപ് പരമാവധി ആസ്വദിച്ചു. 

എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി അധ്യക്ഷയായി. നിർമൽകുമാർ, ഗിരീഷ് ബാബു, രാജൻ എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ, വൈസ് പ്രസിഡൻ്റ് അബ്ബാസ് അലി കെ, എസ്.എം.സി ചെയർമാൻ പി.ബി അബ്ദുൽ കാദർ, പ്രധാന അധ്യാപകൻ തോമസ് ടി.ജെ, അബ്ബാസ് കൊടിയമ്മ, മുഹമ്മദ് സി.എച്ച്.മദർ പി.ടി.എ പ്രതിനിധി ആയിഷത്ത് ഖുറൈഷി പി.എം, സഫിയ എൻ എ, അധ്യാപകരായ നിതിൻ, നൗഫൽ, ഷിഹാബ്, ഷാജി എന്നിവർ സംസാരിച്ചു.



No comments