JHL

JHL

"മുർഷിദിൻ്റെ അത്ഭുത ലോകത്തേക്ക് സ്വാഗതം, " കാണികളെ വിസ്മയിപ്പിച്ച് മൊഗ്രാൽ പുത്തൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി.

മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : ഉല്ലാസ ഗണിതം പരിപാടിക്കെത്തിയ അമ്മമാരെയും കുട്ടികളെയും അത്ഭുതപ്പെടുത്തുകയായിരുന്നു മുഹമ്മദ് മുർഷിദ് നൂർ എന്ന വിദ്യാർത്ഥി,

കാർഡ് ബോർഡ് കൊണ്ട് പലതരം പ്രവൃത്തികളാണ് മൊഗ്രാൽ പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒന്ന് സി യിലെ കുട്ടി ഒരുക്കിയത്, മുർഷിദിൻ്റെ അത്ഭുത ലോകത്തേക്ക് സ്വാഗതം എന്ന പ്ലേകാർഡോടെ  ഒരുക്കിയ പ്രദർശന്നത്തിൽ അവൻ്റെ കരവിരുത് നല്ല രീതിയിൽ പ്രകടമായിരുന്നു,വീടുകൾ വാഹനങ്ങൾ, മറ്റ് കളിപ്പാട്ടങ്ങൾ മനുഷ്യരുടെ രൂപങ്ങൾ , കിളിക്കൂട് ഇവയൊക്കെ ആരുടെയും സഹായവുമില്ലാതെ സ്വന്തമായി നിർമ്മിക്കുകയാണ് ആറു വയസ്സുകാരന്റെ ചെയ്തത്. ഗൂഗിൾ നോക്കിയാണ് ഇവ ഉണ്ടാക്കിയതെന്ന് മുർഷിദ് പറഞ്ഞു. പഞ്ചത്ത് കുന്നിലെ ലത്തീഫ് - ഷാഹിന ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ.

പി ടി എ പ്രസിഡണ്ട് മാഹിൻ കുന്നിൽ ഉപഹാരം നൽകി അനുമോദിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് രാഘവൻ, മദർ പി ടി എ പ്രസിഡണ്ട് ഫൗസിയ,അധ്യാപകരായ വി വി  പ്രമീള, ആർ.സിന്ധു. ദീപ്തി വിജയൻ, അനഘ, പ്രീത, മാജിദ, പ്രദീപൻ, ബൾക്കിസ്,പി ടി എ അംഗങ്ങളായ ഹമീദ് ചായിത്തോട്ടം മാസിത തുടങ്ങിയവർ സംബന്ധിച്ചു.

കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു, കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതിന് ശേഷമുള്ള ആദ്യ പരിപാടിയായതിനാൽ കളിയും ചിരിയും പാട്ടും നൃത്തവുമൊക്കെയായി ഉല്ലാസ ഗണിതം പരിപാടി നാടിന് ഉത്സവമായി മാറി.


No comments