JHL

JHL

ബസ്​-ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടി; ബസ്​ മിനിമം 10 രൂപ.

തിരുവനന്തപുരം(www.truenewsmalayalam.com) : ബസ്​ ചാർജും ഓട്ടോ, ടാക്സി നിരക്കുകളും വർധിപ്പിച്ചു. ബസിന്​ കുറഞ്ഞ നിരക്ക്​ എട്ടിൽനിന്ന്​ പത്ത്​ രൂപയാക്കി. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാണ്​. ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം വർധിക്കും. നിലവിലിത്​ 90 പൈസയാണ്​.

കോവിഡ്​ കാലത്താണ്​ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച്​ കിലോമീറ്ററിൽ നിന്ന്​ രണ്ടര കിലോമീറ്ററായി താഴ്ത്തിയത്​. ഇപ്പോഴത്തെ നിരക്ക് ​ഭേദഗതിയിലും ഇത്​ വ്യത്യാസ​പ്പെടുത്തിയിട്ടില്ല.

ഓട്ടോകൾക്ക്​ മിനിമം നിരക്ക്​ 25 രൂപയിൽ നിന്ന്​ 30 രൂപയാകും. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററിൽ നിന്ന്​ രണ്ട്​ കിലോമീറ്ററാക്കി. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. നിലവിൽ ഇത്​ 12 രൂപയാണ്​. വെയിറ്റിങ്​ ചാർജ്, രാത്രികാല യാത്രാനിരക്ക്​ എന്നിവ നിലവി​​​ലേത്​ തുടരും.

ബസുടമകൾ പ്രധാനമായും ഉന്നയിച്ച വിദ്യാർഥി യാത്രനിരക്കിന്‍റെ കാര്യം തീരുമാനിച്ചിട്ടില്ല. ഇതിനെക്കുറിച്ച്​ പഠിച്ച്​ വിശദ റി​​പ്പോർട്ട്​ സമർപ്പിക്കുന്നതിന്​ കമീഷനെ ചുമതലപ്പെടുത്തും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിന്നീട്​ തീരുമാനിക്കും. വിദ്യാർഥി യാത്രനിരക്കിൽ ബസുടമകളുടെ ആവശ്യം അന്യായമാണെന്ന്​ പറയാൻ കഴിയില്ലെന്ന്​ മന്ത്രി ആന്‍റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


No comments