JHL

JHL

മൊഗ്രാൽ കൊപ്പളം പി വി ഇസ്മായീൽ നിര്യാതനായി.

 

മൊഗ്രാൽ(www.truenewsmalayalam.com) : പഴയകാല പ്രവാസി മൊഗ്രാൽ കൊപ്പളം മിർഷാദ് മൻസിലിൽ ഇസ്മയിൽ പിവി (69) നിര്യാതനായി.

 കുറച്ചുകാലമായി അസുഖംമൂലം ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ട് കാലത്തോളം ദുബായ്, സൗദി എന്നിവിടങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പരേതരായ   ഇബ്രാഹിം -ഖദീജ ദമ്പതികളുടെ മകനാണ്.

 ഉമ്മാലിമ്മയാണ് ഭാര്യ. മക്കൾ: ഷമീന,മിസ്രിയ, മിർഷാദ്, സുനൈന. മരുമക്കൾ : മുഹമ്മദ് ഹനീഫ ചേരങ്കൈ, ആരിഫ് ചൗക്കി, തസ്‌രീഫ കൊടിയമ്മ, ഖാലിദ് എരി യാൽ. സഹോദരങ്ങൾ : മറിയമ്മ, സുഹ്‌റ, ദൈനബി, പരേതരായ മുഹമ്മദ് എം,അബ്ദുള്ള പിവി.

 മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments