JHL

JHL

ദേശീയ പണി മുടക്ക്; പെർളയിൽ സായാഹ്ന ധർണ നടത്തി.

പെർള(www.truenewsmalayalam.com) : ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറംകരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധനനിയമം പിൻവലിക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച് കൊണ്ട് മാർച്ച്‌  28,29  ദ്വിദിന  ദേശീയ  പണി  മുടക്കിന്റെ ഭാഗമായി ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ്& ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി  സംയുക്ത നേതൃത്വത്തിൽ  പെർള  ടൗണിൽ സായാഹ്ന ധർണ  നടത്തി.

വി ശോഭ  ഉൽഘടനം ചെയ്തു. പ്രകാശ് ബി എം  അധ്യക്ഷത  വഹിച്ചു. ജോസ് എം എസ്  സ്വാഗതം പറഞ്ഞു. ഹകീം  കമ്പാർ, സചിത റൈ  ബി, ബിജിത് ബി,ശ്രീഹരി  പി, സുധീഷ്  പി ആർ സംസാരിച്ചു.


No comments