JHL

JHL

സ്വന്തമായി ഭൂമിയില്ലെ ങ്കിലും അയൽവാസിയുടെ ഭൂമിയിൽ പൊന്നുവിളയിച്ച് അബ്ബാസ് മൊഗ്രാൽ.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ മീലാദ് നഗറിലെ അബ്ബാസിന് സ്വന്തമായി കൃഷി ചെയ്യാൻ തക്ക ഭൂമിയില്ലെങ്കിലും അയൽവാസിയായ സിദ്ദീഖ് അലി മൊഗ്രാലിന്റെ ഒരേക്കർ സ്ഥലത്ത് പച്ചക്കറികൃഷിയിൽ പൊന്നുവിളയിച്ച് മാതൃകയാവുകയാണ് എൽഐസി ഏജന്റ് കൂടിയായ അബ്ബാസ് മൊഗ്രാൽ.

 കൃഷിയിടത്തിലെ എല്ലാ കാര്യവും സ്വന്തമായി തന്നെയാണ് അബ്ബാസ് ചെയ്യുന്നത്. കൃഷിയിലെ എല്ലാ നൂതന സംവിധാനങ്ങളും അബ്ബാസ് പരീക്ഷിക്കുന്നു. കുമ്പള കൃഷിഭവനിൽ നിന്നൊക്കെ നല്ല സഹകരണമാണ് ഇതിനായി ലഭിക്കുന്നതെന്നും അബ്ബാസ് പറയുന്നു.

 വാഴ കൃഷിയിൽ നിന്നാണ് തുടക്കം. ഇതിനിടയിലാണ് പച്ചക്കറി കൃഷിയോടും  താൽപര്യം തോന്നി തുടങ്ങിയത്. ഇതും വിജയം കണ്ടതോടെ അബ്ബാസ് നല്ലൊരു കർഷകനാണെന്ന് ഇതിനകം തെളിയിച്ചു. അബ്ബാസിനോടൊപ്പം ഭാര്യയുടെ കരുതലും കൃഷിയിൽ നൂറുമേനി നേടാൻ സഹായകമാവു ന്നുണ്ട്. വാഴ കൃഷിയിൽ നേന്ത്രം,ഞാലിപ്പൂവൻ, മൈസൂർ പൂവനൊ ക്കെയുണ്ട്. പച്ചക്കറിയിൽ വെള്ളരി, കുമ്പളം,കക്കിരി, വെണ്ടയ്ക്ക, നാടൻ പയർ, തക്കാളി, വഴുതന, പച്ചമുളക്, കാളിഫ്ലവർ, കാബ്ബേജ് എന്നിവയിൽ നൂറുമേനി  വിളവെടുപ്പാണ് നടത്തിയത്. ഇതോടൊപ്പമുള്ള തൂവര കൃഷിയാണ് ഏറ്റവും ശ്രദ്ധേയവും. ഇത് വളമോ വെള്ളമോ ഇല്ലാതെയുള്ള കൃഷി രീതിയാണ് അവലംബിക്കുന്നത്. പച്ചക്കറിയുടെ വിളവ് വർദ്ധിപ്പിക്കാൻ തേനീച്ചവളർത്തൽ കൃഷിയും പരീക്ഷിച്ചു, അതും വിജയം കണ്ടു. ഇന്നിപ്പോൾ പച്ചക്കറിവിത്തുകൾ, ശുദ്ധമായ തേൻ, വിവിധ ഇനം വാഴ തൈകൾ എല്ലാം ആവശ്യക്കാർക്ക് അബ്ബാസ് എത്തിച്ചു നൽകുന്നു. തികച്ചും ജൈവ വളം ഉപയോഗിച്ചാണ് അബ്ബാസിന്റെ കൃഷിരീതി.

 കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി അബ്ബാസിന് കൃഷിയിൽ താല്പര്യം തുടങ്ങിയിട്ട്. ഇതുവരെ കൃഷിയിൽ ലാഭം മാത്രമാണ് ഉണ്ടായതെന്ന് അബ്ബാസ് പറയുന്നു. നേരത്തെ അബ്ബാസ് മൊഗ്രാൽ, മൊഗ്രാൽപുത്തൂർ, കുമ്പള എന്നിവിടങ്ങളിൽ സ്വന്തമായി പാരലൽ കോളേജ് നടത്തിയിരുന്നു. ഇനി വയസ്സായി വരികയല്ലേ.. കൃഷിയെ തന്നെ നെഞ്ചോട് ചേർത്തു പിടിക്കണമെന്നാണ് അമ്പതുകാരനായ അബ്ബാസിന്റെ ആഗ്രഹവും.

 ഒരുകാലത്ത് മൊഗ്രാലു കാർ നെൽകൃഷിയിലും, കോവയ്ക്ക, മോരാപയർ അടക്കമുള്ള പച്ചക്കറി കൃഷിയിലും, നാളികേരത്തിലും സാക്ഷരത നേടിയവരായിരുന്നു . ഇതുവഴി ഗ്രാമത്തിന് പച്ചപ്പും,കുളിർമയും നൽകുമായിരുന്നു. പിന്നീട് നാട്ടുകാർ കൃഷിയിൽനിന്ന് പ്രവാസത്തിലേക്ക് മടങ്ങുകയായിരുന്നു.. ഇത് കൃഷി അന്യം നിന്ന് പോകാൻ കാരണമായി. കൃഷിയിലേക്ക് മടങ്ങാൻ ഉള്ള ഒരു ശ്രമമാണ് താൻ ഇപ്പോൾ നടത്തുന്നതെന്ന് അബ്ബാസ് പറയുന്നു. ദുരിതം നിറഞ്ഞ കോവിഡ് കാലത്ത് പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞതാണ് ഇപ്പോൾ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് എടുത്തതിന് സഹായകമായതെന്ന് അബ്ബാസ് പറയുന്നു. ഈ പ്രാവശ്യത്തെ വിഷുവും റംസാനുമൊക്കെ വിഷരഹിത പച്ചക്കറികൾ നാട്ടിലെ തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് അബ്ബാസ് നടത്തുന്നത്. മാർക്കറ്റിലുള്ള വില നിലവാര തകർച്ചയും, കൂടിവരുന്ന കൃഷി ചിലവുകളും, ജോലിക്കാരെ കിട്ടാത്ത അവസ്ഥയും കർഷകർ നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് അബ്ബാസ് പറയുന്നു..

 തന്റെ കൃഷിത്തോട്ടത്തിൽ വിത്ത് മുളക്കുമ്പോഴും,ചെടി പൂക്കുമ്പോഴും,അത് പിന്നീട് കായ്ക്കുമ്പോഴും, നന്നായി വളർന്നു നിൽക്കുന്നത് കാണുമ്പോഴും കിട്ടുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാനാ കില്ലെന്ന് അബ്ബാസ് അഭിമാനത്തോടെ പറയുന്നു..ഫോൺ:9447239951,7012392651


No comments