JHL

JHL

ദേശീയ പണിമുടക്ക് ; ട്രേഡ് യൂണിയൻ കോര്‍ഡിനേഷന്‍ കമ്മറ്റി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കാസറഗോഡ്(www.truenewsmalayalam.com) : ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയൻ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ് ലീം മമ്പാട് ഉദ്ഘാടനം ചെയ്തു.

 നമ്മുടെ രാജ്യം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും  വംശീയ-കോര്‍പറേറ്റ് നിലപാടുകള്‍ക്കനുസരിച്ചുള്ള നയങ്ങളും, പദ്ധതികളുമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ തൊഴില്‍ നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നു. വംശീയ നിലപാടുകളുനസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറ്റം വരുത്തുന്നു. ഇതിനെതിര ശക്തമായ ബഹുജന വികാരം ഉണർന്നുവരേണ്ടതുണ്ട്.

 തത്വദീക്ഷയില്ലാതെ തൊഴിലാളി-ജന വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിരന്തരമായി തൊഴിലാളി പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി നടന്നുവരുന്നുണ്ട്. ഇത് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാൻ മുഹമ്മദ് വടക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. എഫ്. ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ്, എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി സി സാബിർ, കെ എസ് ടി എം ജില്ലാ ജില്ലാ പ്രസിഡൻ്റ് കെ കെ ഇസ്മായീൽ, ബിൽഡിംഗ് ആൻ്റ് കൺസ്ട്രക്ഷൻ ലേബർ യൂണിയൻ ജില്ലാ പ്രസിഡൻ്റ് എം ഷഫീഖ്, അൺ എയിഡഡ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് എം മഹേഷ് മാസ്റ്റർ, കർഷക തൊഴിലാളി യൂണിയൻ കൺവീനർ ബി മൊയ്തീൻ, ഷോപ്സ് ആൻ്റ് എസ്റ്റബിളിശ്മെൻ്റ് കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അസ്മ അബ്ബാസ്, കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ അംഗങ്ങളായ അമ്പുഞ്ഞി തലക്ലായ്, രാമകൃഷ്ണൻ കുമ്പള തുടങ്ങിയവർ സംസാരിച്ചു. അസെറ്റ്  ജില്ലാ ചെയർമാൻ പി എസ് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ സ്വാഗതവും അബ്ദുല്ലതീഫ് കുമ്പള നന്ദിയും പറഞ്ഞു.


No comments