JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി അധ്യക്ഷ പദവികൾ യു ഡി എഫിന്.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി അധ്യക്ഷ പദവികൾ യു ഡി എഫിന്. ബിജെപി-സിപിഎം ഒത്തുകളിച്ചതിനെത്തുടർന്ന് നഷ്ടപ്പെട്ടു പോയ പദവികളാണ് യു ഡി എഫ് വീണ്ടെടുത്തത്.

       ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം സ്റ്റാന്റിങ് കമ്മിറ്റി പദവികൾ നേടിയെടുക്കുന്നതിനായി സ്വതന്ത്രരുൾപ്പെടെ സി പി എം അംഗങ്ങൾ, ബി ജെ പിയെയും ബി ജെ പി അംഗങ്ങൾ സി പി എമ്മിനെയും പരസ്പരം വോട്ടുകൾ നൽകി സഹായിച്ചിരുന്നു. ഈ കൂട്ടുകെട്ടിനെത്തുടർന്ന് യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന മൂന്ന് സ്ഥിരം സമിതി അധ്യക്ഷ പദവികളിൽ രണ്ട് ബി ജെ പിക്കും ഒന്ന് സി പി എമ്മിനും ലഭിച്ചിരുന്നു.

ഈ പദവികളാണ് യു ഡി എഫിന് ഇപ്പോൾ കിട്ടിയത്.

        ബുധനാഴ്ച നടന്ന സ്ഥിരം സമിതി നേതൃ തെരഞ്ഞെടുപ്പിൽ സി പി എമ്മും ബി ജെ പിയും വിട്ടു നിന്നതോടെയാണ് അധ്യക്ഷ പദവികൾ യു ഡി എഫിന് ലഭിച്ചത്.

        വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി കോയിപ്പാടിയിലെ സബൂറയും, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി ബി.എ.റഹ്മാൻ ആരിക്കാടിയും, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി നസീമ ബംബ്രാണയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.


No comments