JHL

JHL

ഹൈദറലി ശിഹാബ് തങ്ങൾ അസാധാരണ നേതൃപാടവത്തിന് ഉടമ:എ.കെ.എം അഷ്റഫ് എം.എൽ.എ

കുമ്പള(www.truenewsmalayalam.com) : മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അസാധാരണ നേതൃപാടവത്തിന് ഉടമയായിരുന്നു സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് പറഞ്ഞു. 

കുമ്പള പഞ്ചായത്ത് കൊടിയമ്മ 9-ാം വാർഡ് മുസ് ലിം ലീഗ് സമ്മേളനവും ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തമ സ്വാഭവ ഗുണങ്ങളും ശക്തമായ നിലപാടുകളും സുദൃഡമായബന്ധങ്ങളും കൊണ്ട് കേരളത്തിനകത്തും പുറത്തും മതേതര മൂല്യങ്ങളെ പരിപോഷിപ്പിക്കാൻ തങ്ങൾ നടത്തിയ നിതാന്തമായ പരിശ്രമങ്ങൾ കേരളം എക്കാലവും സ്മരിക്കും.

കേരള നിയമസഭ തങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തിയത് തന്നെ ഇതിന് തെളിവാണെന്നും  എം.എൽ.എ കൂട്ടിച്ചേർത്തു. 

മുസ്ലിം ലീഗ് എഴുപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി വാർഡിലെ മുതിർന്നയാളുകളെയും കൊടിയമ്മ പ്രദേശത്ത് നിന്ന് 

വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവരെയും ഹാഫിളീങ്ങളെയും എം.എൽ.എ ആദരിച്ചു. 

മുസ് ലിം ലീഗ് വാർഡ് പ്രസിഡൻ്റ് ഐ.കെ. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷനായി. അബ്ദുൽ സലാം വാഫി വാവൂർ അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾവ,

മുസ് ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി എ.കെ.ആരിഫ്, മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: സക്കീർ അഹമദ്, മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസുഫ് ഉളുവാർ, പഞ്ചായത്ത് മുസ് ലിം ലീഗ് ജന. സെക്രട്ടറി കെ.വി. യൂസുഫ്, അഷ്റഫ് കൊടിയമ്മ, ബി.എ റഹ്മാൻ ആരിക്കാടി,സിദ്ധീഖ് ദണ്ഡഗോളി, കെ.മമ്മാലി, മുഹമ്മദ് ഹാജി പെല്ലം, മൂസ ഹാജി കോഹിനൂർ, അബ്ബാസ് അലി.കെ,ബി.കെ. അബ്ദുല്ല ഹാജി, മൊയ്തീൻ ഹാജി എം.എം.കെ, അബ്ദുല്ല ഇച്ചിലംപാടി, പി.ബി. അബ്ദുൽ കാദർ, സിദ്ധീഖ് ഊജാർ, നൗഫൽ, സിദ്ധീഖ് സി.എ, അബ്ബാസ് എം.എം.കെ.സംസാരിച്ചു. വാർഡ് ജന: സെക്രട്ടറി അബ്ബാസ് കൊടിയമ്മ സ്വാഗതവും ഐ .മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.



No comments