JHL

JHL

ആമു കടവത്ത്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസിലെ തലമുതിർന്ന നേതാവും, ഗാന്ധിയനും, പൊതു പ്രവർത്തകനുമായ ആമു കടവത്തിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ കടവത്ത്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു..

 കോൺഗ്രസ്‌ നേതാവും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എ.അഷ്റഫലി ,അനുസ്മരണ പ്രഭാഷണം നടത്തി.കോൺഗ്രസ് നേതാക്കളായ കെ. ഖാലിദ്, ആർ .ഗംഗാധരൻ, മുഹമ്മദ് കുഞ്ഞി എരിയാൽ, അഹ്മദ് ചൗക്കി, എസ് പി. സലാഹുദ്ദീൻ,സാഹിത്യവേദി സെക്രട്ടറി അഷ്റഫ് അലി ചേരങ്കൈ, ഷരീഫ് കടവത്ത്, കെപി നാരായണൻ നായർ,ബി.വിജയകുമാർ,  ബി.അശോകൻ,മോഹനൻ എരിയാൽ , എൻ എ.ഖാദർ,നെഹ്റുദ്ദീൻ കടവത്ത്, റഫീഖ് അബ്ദുള്ള, ഇസ്മയിൽ അക്കരകുന്ന്, മാധവൻ ബള്ളീർ, ബാലൻ എരിയാൽ ബഷീർ തോരവെളുപ്പ്, ആമു കടവത്തിന്റെ കുടുംബാംഗങ്ങൾ , മറ്റു സർവ്വ കക്ഷികളുടെ നേതാക്കളും അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.ഹമീദ് കാവിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.


No comments